പ്രവാസി പെൻഷൻ വർധിപ്പിച്ചു, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശാദായവും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെൻഷൻ 3500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3000 രൂപയായുമാണ് വർധിപ്പിച്ചത്. അംശാദായം അടച്ച വർഷങ്ങൾക്ക് ആനുപാതികമായി 7000 രൂപ വരെ പ്രവാസി പെൻഷൻ ലഭിക്കും. ഏപ്രിൽ ഒന്നു മുതൽ 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയുമായിരിക്കും പ്രതിമാസ അംശാദായം.

Tags:    
News Summary - Expatriate pension increased, effective April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.