ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ പുറമെനിന്ന് കൊണ്ടുവന്ന അഭിഭാഷകരെ ഉപയോഗിച്ച് കേസ് നടത്താൻ 57 മാസത്തിനിടെ ചെലവഴിച്ചത് 17.86 കോടി. ഉമ്മൻ ചാണ്ടി സർക്കാർ ചെലവഴിച്ചത് 12.17 കോടിയും. കൊച്ചിയിലെ 'ദ പ്രോപർ ചാനൽ' വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
സോളാർ കേസിൽ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വിടുതൽ ഹരജിക്കായാണ് ഏറ്റവും കൂടുതൽ ഫീസ് നൽകിയത് -1.2 കോടി.
രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഫീസാകട്ടെ ഷുഹൈബ് വധക്കേസിെൻറയും പെരിയ ഇരട്ടക്കൊലക്കേസിെൻറയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ നൽകിയ ഹരജിയെ എതിർത്ത് നൽകിയ കേസിലും. മൂന്ന് കേസിനുംകൂടി പൊതുഖജനാവിൽനിന്ന് മൂന്ന് കോടിയാണ് അഭിഭാഷക ഫീസിനത്തിൽ നൽകിയതെങ്കിലും എല്ലാറ്റിലും സർക്കാർ പരാജയപ്പെട്ടു.
ടി.പി. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റുന്ന കേസിൽ 19.9 ലക്ഷവും ശബരിമല യുവതി പ്രവേശന കേസിൽ 20.9 ലക്ഷവും ചെലവഴിച്ചു.
പെരിയ കേസിലെ സുപ്രീം കോടതിയിലെ ഫീസ് ഇൗ കണക്കിൽ ഉൾപ്പെടുന്നില്ല. പ്ലീഡർ മുതൽ അഡ്വക്കറ്റ് ജനറൽ വരെ 137 സർക്കാർ അഭിഭാഷക സംഘത്തിന് പ്രതിമാസം 1.54 കോടി ശമ്പളം മാത്രമായി നൽകുേമ്പാഴാണ് പൊതുഖജനാവിൽനിന്ന് വേറെയും കോടികൾ ചെലവഴിക്കുന്നതെന്ന് പ്രോപർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ നികുതിപ്പണം എത്രമാത്രം ലാഘവത്തോടെയാണ് സർക്കാറുകൾ കൈകാര്യം ചെയ്യുന്നതെന്നാണ് ഇക്കാര്യം വെളിവാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.