ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കെ.എസ്.ടി.എ വനിത നേതാവിനെതിരെ കേസ്

കാസർകോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഉൾപ്പെടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കെ.എസ്.ടി.എ വനിത നേതാവിനെതിരെ കേസ്. കുമ്പള കിദൂരിലെ നിഷ്മിത ഷെട്ടിയുടെ പരാതിയിൽ മഞ്ചേശ്വരം ബാഡൂർ എ.എൽ.പി സ്കൂൾ അധ്യാപിക ബദിയടുക്ക ബൽത്തക്കല്ലുവിലെ സജിത റൈക്കെതിരെയാണ് (27) കേസെടുത്തത്.

സി.പി.സി.ആർ.ഐയിൽ ജോലി വാഗ്ദാനം ചെയ്ത് 2023 മേയ് 31 മുതല്‍ ആഗസ്റ്റ് 25 വരെ കാലയളവിൽ തവണകളായി 15,05,796 രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്ന് നിഷ്മിത ഷെട്ടിയുടെ പരാതിയിലുണ്ട്. ബാലസംഘം ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

Tags:    
News Summary - Extorting money by offering work; Case against KSTA woman leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.