തൃശൂർ: ഏപ്രിലിൽ ചുട്ടുപൊള്ളുന്ന കേരളത്തിൽ ഇക്കുറി അധിക വേനൽമഴ. സമീപ ദശകങ്ങളിലൊന്നും ലഭിക്കാത്ത മഴയാണ് ലഭിക്കുന്നത്. മാർച്ച് ഒന്നുമുതൽ ഈ മാസം 18 വരെ 44 ശതമാനം കൂടുതൽ വേനൽമഴ ലഭിച്ചു.
മഴയിൽ കോളടിച്ചത് പത്തനംതിട്ടക്കാണ്. ഇവിടെ 112 ശതമാനം കൂടുതൽ മഴ ലഭിച്ചു. 167ന് പകരം 354.1 മി.മീ മഴയാണ് ലഭിച്ചത്. 104 ശതമാനം മഴയുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 84ന് പകരം 171 മി.മീ മഴയാണ് എറണാകുളത്ത് ലഭിച്ചത്. കാസർകോട്ട് 34ന് പകരം 62 മി.മീ മഴ ലഭിച്ചു; 83 ശതമാനം അധികം. കോട്ടയത്തിന് 68 ശതമാനം അധികം കിട്ടി. 124.3ന് പകരം 209 മി.മീറ്റർ. ചൂടിൽ മുന്നിൽ നിൽക്കുന്ന പാലക്കാട് ജില്ലയിൽ 53 ശതമാനം കൂടുതൽ മഴ ലഭിച്ചു- 67.3ന് പകരം 103 മി.മീ. മറ്റു ജില്ലകളിലെല്ലാം ശരാശരി മഴ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആറും തൃശൂരിൽ 10 ശതമാനവുമാണ് കുറഞ്ഞ ശരാശരി. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും പരക്കെ മഴ ലഭിക്കുന്നില്ല. ചിലയിടങ്ങളിൽ വലിയ മഴയും ലഭിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ ലാലിനോ, തമിഴ്നാട്, ശ്രീലങ്കൻ തീരങ്ങളിൽ ഉണ്ടായ ചക്രവാത ചുഴി, കിഴക്കൻ കാറ്റിെൻറ തരംഗം അടക്കം വിവിധ ഘടകങ്ങളാണ് അനുകൂല സാഹചര്യം ഒരുക്കുന്നത്. ഏപ്രിൽ പകുതിയോടെ 40ന് മുകളിൽ എത്തുന്ന കേരളത്തിെൻറ ചൂട് 36നും 38നും ഇടയിൽ കുറക്കാൻ വേനൽ മഴക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.