ചെറുതോണി (ഇടുക്കി): മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ചയാളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തതോടൊപ്പം പ്രത്യേക പരിശീലനത്തിന് വിടാനും ഇടുക്കി ആർ.ടി.ഒ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ് ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി.ആർ. വിഷ്ണു തന്‍റെ എൻഫീൽഡ് ബൈക്കിൽ ചെറുതോണി-പൈനാവ് റോഡിൽ മൊബൈൽ ഫോണിൽ ലൈവ് ചെയ്ത് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ്. ഇത് ശ്രദ്ധയിൽപെട്ട ആർ.ടി.ഒ ആർ. രമണൻ ഇയാളെ വിളിച്ചുവരുത്തിയാണ് നടപടി എടുത്തത്.
മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ ഡ്രൈവർമാരെ നേർവഴിക്ക് കൊണ്ടുവരാനുള്ള ഐ.ഡി.ടി.ആർ പരിശീലനത്തിന് സ്വന്തം ചെലവിൽ പോകാനും ആർ.ടി.ഒ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.