തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട പോസ്റ്റുകളേറെയും യു.എ.ഇയിൽനിന്നാണെന്ന് കണ്ടെത്തി. ഹൈടെക്, സൈബർ സെല്ലുകൾ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
വിവിധ വാട്സ്ആപ്, േഫസ്ബുക്ക് ഗ്രൂപ്പുകൾ രൂപവത്കരിച്ച് അതിലൂടെ വിേദ്വഷം പടർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ശബരിമല വിഷയത്തിന് ഉൗർജം പകരുന്ന നിലയിലുള്ള പേരുകളാണ് ഇത്തരം ഗ്രൂപ്പുകൾക്ക് നൽകിയതെന്നും കണ്ടെത്തി.
ഇത്തരത്തിെല പോസ്റ്റുകളിട്ട ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. പൊതുജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന പോസ്റ്റുകളെക്കുറിച്ചും അന്വേഷണം നടത്തുന്നു. വിദേശത്തുനിന്ന് പോസ്റ്റുകളിട്ടാൽ കേസുണ്ടാകില്ലെന്ന വിലയിരുത്തലിലാകാം ഇങ്ങനെ െചയ്യുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.
ഇത്തരം ഗ്രൂപ്പുകളിലെ മിക്ക പ്രൊഫൈലുകളും വ്യാജപേരിലുള്ളതാണ്. പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയാറാക്കിയശേഷം പൊലീസ് ഫേസ്ബുക്ക് അധികൃതർക്ക് അയച്ചുകൊടുക്കും. അതിനുശേഷം ഇവര്‍ ജോലി െചയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനുള്ള നീക്കവും നടത്തുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.