നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി തോൽവിക്ക് പിന്നാലെ ഒ.രാജഗോപാൽ എം.എൽ.എക്കെതിരേ പൊങ്കാലയുമായി സംഘപരിവാർ പ്രവർത്തകർ. നേമത്ത് തോറ്റതിെൻറ രോഷമാണ് പ്രധാനമായും ഇവർ പ്രകടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം രാജഗോപാൽ ഫേസ്ബുക്കിൽ വോട്ടർമാക്ക് നന്ദിപറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. 'ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും'എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്നിരുന്ന പ്രവർത്തകരുടെ രോഷം ഇതോടെ അണപൊട്ടി ഒഴുകുകയായിരുന്നു. 'സഹായിച്ചില്ലെങ്കിലും ഇനിയെങ്കിലും ദ്രോഹിക്കരുത്. പ്രവർത്തകർ രാപ്പകലില്ലാതെ കഷ്ടപെട്ടത് നിങ്ങൾ ഒരു നിമിഷം കൊണ്ടു തട്ടിയെറിഞ്ഞു. ഇനി അബദ്ധം പറയണം എന്ന് തോന്നുമ്പോൾ വീട്ടിലുള്ള കണ്ണാടിയിൽ നോക്കി പറഞ്ഞ് സമാധാനിക്കു, അതെ വഴിയുള്ളൂ. ഈ പോസ്റ്റ് മനസ്സിൽ ചിരിച്ചു കൊണ്ട് ഇട്ടതാണെന്ന് മനസ്സിലായി. ദുരന്തം'-ഒരാൾ കുറിച്ചു.
'രാജേട്ടെൻറ ആഗ്രഹം സാധിച്ചു അല്ലെ. താൻ ജീവിച്ചിരിക്കുമ്പോൾ ബിജെപിക്ക് വേറെ എംഎൽഎ ഉണ്ടാവരുത് എന്ന ആഗ്രഹം എന്തായാലും നടന്നു. താങ്കളുടെ പല പ്രസ്താവനകളും ആണ് നേമം മണ്ഡലത്തിലെ തോൽവിയുടെ ഒരു കാരണം'-മെറ്റാരാൾ എഴുതുന്നു. 'ആരൊക്കെ ഒരുമിച്ചിരുന്നാണ് പ്രശ്നം പരിഹരിക്കുന്നത്. സ്വാർഥത എന്നൊരു സാധനം താങ്കൾക്ക് ഇല്ലാതിരുന്നു എങ്കിൽ കുമ്മനം പാട്ടും പാടി ജയിച്ചേനെ. എന്നിട്ടു പ്രശ്നം പരിഹരിക്കാൻ നടക്കുന്നു. അഭിനവ യൂദാസ്'-മറ്റൊരാൾ എഴുതി.
'പ്രസ്ഥാനത്തെ വളർത്താൻ ശ്രമിക്കാതെ അധികാരം കിട്ടാത്ത അവസ്ഥയിൽ പോലും കസേര കളിയും പാരപണിയും സാമ്പത്തിക ലാഭവും ഉണ്ടാക്കി ഒരിക്കിലും ജയിക്കാൻ സാധിക്കാത്ത പാർട്ടി എന്ന ഒരു കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്ന ഈ നേതാക്കൾ ഇനിയും നേതൃത്വം നൽകണോ? നിങ്ങൾ തീരുമാനിക്കുക'-ഒരാൾ രോഷം കൊള്ളുന്നു.എം.എൽ.എ ആയതിനുശേഷം രാജഗോപാൽ നടത്തിയ നിരവധി പ്രവർത്തനങ്ങളും പ്രസ്താവനകളും ബി.ജെ.പിക്കും ആർ.എസ്.എസിനും തലവേദന സൃഷ്ടിച്ചിരുന്നു. വോെട്ടടുപ്പിന് മുമ്പ് രാജഗോപാൽ നടത്തിയ ചില പ്രസ്താവനകൾ സംഘപരിവാർ അണികൾക്കിടയിൽ രോഷം ഉണ്ടാക്കിയിട്ടുണ്ട്. നേമത്തെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരനെ തെൻറ പിൻഗാമിയെന്ന് പറയില്ലെന്നും കെ. മുരളീധരൻ ശക്തനായ പ്രതിയോഗിയാണെന്നും രാജഗോപാൽ പറഞ്ഞിരുന്നു.
'കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാൽ, അദ്ദേഹത്തിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോയെന്നറിയില്ല. സാക്ഷാല്‍ കെ. കരുണാകരെൻറ മകനാണ് മുരളീധരൻ. ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുരളീധരൻ'- രാജഗോപാല്‍ പറഞ്ഞു.
ഇത്തവണ മത്സരിക്കാനില്ലെന്ന് താൻ തന്നെയാണ് പാര്‍ട്ടിയോട് പറഞ്ഞത്. നേരത്തെ തോൽക്കുമെന്നുറപ്പായ അവസരത്തിലും മത്സരിക്കുമായിരുന്നു. ചില മേഖലയിലെ ജനങ്ങൾക്ക് പ്രത്യേക സ്നേഹമുണ്ടായിരുന്നു. തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത്തരം പ്രസ്താവനകളെല്ലാം രാജഗോപാലിനെ ആർ.എസ്.എസുകാർക്കിടയിൽ അനഭിമതനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.