അനില്‍ കുമാര്‍

ചികിത്സയുടെ മറവില്‍ മോഷണം നടത്തി വന്ന വ്യാജ വൈദ്യന്‍ അറസ്​റ്റില്‍

വെഞ്ഞാറമൂട്: ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെ വീടുകളിലെത്തി ചികിത്സയുടെ മറവില്‍ മോഷണം നടത്തി വന്ന വ്യാജ വൈദ്യനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. തിരുമല കുന്നപ്പുഴ പുതുവല്‍ പുരയിടം വീട്ടില്‍ അനില്‍കുമാര്‍ (48) ആണ് അറസ്​റ്റിലായത്.

വെമ്പായം പെരുംകൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഒരാഴ്ചക്ക്​ മുമ്പ്​ അനില്‍കുമാര്‍ പെരുംകൂറില്‍ എത്തുകയും അവിടെ കട നടത്തുകയായിരുന്ന സ്ത്രീയെ പരിചയപ്പെടുകയും അസുഖം മാറ്റിത്തരാം എന്ന് പറഞ്ഞ് സ്ത്രീയുടെ വീട്ടിലെത്തുകയും ചെയ്തു.

രണ്ടുദിവസത്തിനുശേഷം തുടര്‍ചികിത്സക്ക് ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന സ്വര്‍ണം അഴിച്ചുവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അഴിച്ചു ​െവച്ച മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല, മൊബൈല്‍ ഫോണ്‍, ഡയറി എന്നിവയുമായി അനില്‍കുമാര്‍ കടക്കുകയും ചെയ്തു.

തട്ടിപ്പ് മനസ്സിലാക്കിയ യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്കി. ഇതി​െൻറ അടിസ്ഥാനത്തില്‍ കേസെടുത്ത്​ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം ​െവച്ച് അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

വട്ടപ്പാറ സി.ഐ ബിനുകുമാര്‍, എസ്.ഐ മാരായ അബ്​ദുല്‍ അസീസ്, സലിന്‍, സതീശന്‍, സി.പി.ഒമാരായ ഷാജഹാന്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Tags:    
News Summary - Fake doctor arrested for stealing under treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.