കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ക െ. ഫിറോസിൽനിന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ മൊഴിയെടുത്തു. ജയിംസ് മാത്യു എം.എൽ.എ ന ൽകിയ പരാതിലാണ് എ.കെ. ജമാലുദ്ദീൻ ഒാഫിസിലേക്ക് വിളിച്ചുവരുത്തി ചൊവ്വാഴ്ച വൈക ീേട്ടാടെ മൊഴിയെടുത്തത്.
വ്യാജരേഖ ചമച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെ ന്ന് ഫിറോസ് അേന്വഷണ ഉദ്യോഗസ്ഥനോട് വ്യക്തമാക്കി. രേഖ ലഭിച്ചത് എവിടെനിന്നാണെന്ന ചോദ്യത്തിന് പൊതുപ്രവർത്തകൻ എന്ന നിലയിൽ വിവിധ ആളുകൾ ഇത്തരം രേഖകൾ കൈമാറാറുണ്ടെന്നായിരുന്നു മറുപടി.
സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധുവിനെ ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ വഴിവിട്ട് നിയമിച്ചെന്നാരോപിച്ച് ഫിറോസ് നടത്തിയ വാർത്തസമ്മേളനത്തിൽ നിയമനത്തിനെതിരെ ജയിംസ് മാത്യു എം.എൽ.എ മന്ത്രിക്ക് നൽകിയെന്ന് പറയുന്ന കത്ത് പുറത്തുവിട്ടിരുന്നു.
എന്നാൽ, ഇൗ കത്തിലെ ഒരു പേജ് തെൻറതല്ലെന്നും ഫിറോസ് വ്യാജരേഖ ചമക്കുകയായിരുന്നുവെന്നും കാട്ടി എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രി പരാതി ഡി.ജി.പിക്ക് കൈമാറിയതിനു പിന്നാലെ വ്യാജരേഖ ചമക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ െചയ്തത്.
കള്ളക്കേസ് ചുമത്തി അഴിമതിക്കെതിരെ പ്രതികരിക്കുന്നവരുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നെതന്ന് ഫിറോസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജയിംസ് മാത്യു മുഖ്യമന്ത്രിക്കു മുന്നിലും പാർട്ടിക്കുള്ളിലും ഒറ്റപ്പെട്ടതോടെ പരാതി നൽകുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.