മാന്നാര്‍: ശബരിമല വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജപ്രചാരണം നടത്തിയ ആർ.എസ്.എസ് പ്രവര്‍ത്തകനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍. കുറുപ്പിനെയാണ് മാന്നാര്‍ സി.ഐ ജോസ് മാത്യുവിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ഡി.വൈ.എഫ്.ഐ ചെന്നിത്തല മേഖല സെക്രട്ടറി എസ്. ശരത്ബാബു ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
പൊലീസ് ബൂട്ടിട്ട് ഇയാളുടെ നെഞ്ചത്ത് ചവിട്ടുന്നതായും ലാത്തി പിടിച്ചുവാങ്ങുന്നതായും തലയില്‍ ഇരുമുടിക്കെട്ടും അയ്യപ്പവിഗ്രഹവുമായി നില്‍ക്കുന്ന രാജേഷിെൻറ കഴുത്തില്‍ അരിവാള്‍ പിടിച്ചിരിക്കുന്നതുമായ വ്യാജചിത്രമാണ് സമൂഹ മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചത്. കൂടാതെ അയ്യപ്പഭക്തരെ മര്‍ദിക്കുന്നതായുള്ള വ്യാജചിത്രങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തൽ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതിയുടെമേല്‍ ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.