തി​രൂ​ര​ങ്ങാ​ടിയി​ലെ 'വ്യാജ' ഉദ്യോഗസ്ഥൻ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ

മലപ്പുറം: സബ് ആർ.ടി ഓഫിസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ പത്ത് വർഷമായി ജോലി ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.പി. ജയിംസ് പറഞ്ഞു. പരിശോധന നടത്തിയതിന്‍റെ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമീഷണർക്ക് നൽകും. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണറുടെ നേതൃത്വത്തിൽ ഇന്നലെ ആർ.ടി ഓഫിസിൽ പരിശോധന നടത്തിയിരുന്നു.

തി​രൂ​ര​ങ്ങാ​ടി സ​ബ് ആ​ർ.​ടി ഓ​ഫി​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന യു​വാ​വ്​ ജോ​ലി ചെ​യ്ത​ത് പ​ത്ത് വ​ർ​ഷ​ത്തോ​ളമാണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​സ​ർ ഐ​ഡി​യും പാ​സ് വേ​ഡു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ച്, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന​ല്ലാ​ത്ത ഇ​യാ​ൾ ക​മ്പ്യൂ​ട്ട​ർ ജോ​ലി​ക​ള​ട​ക്കം ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. താ​നൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഏ​ജ​ന്‍റു​മാ​രു​ടെ ബി​നാ​മി​യാ​ണ്. ഇ​യാ​ൾ​ക്കു​ള്ള വേ​ത​നം ഉ​ദ്യോ​ഗ​സ്ഥ​രും ഏ​ജ​ന്‍റു​മാ​രു​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ര്യം ചെ​യ്യേ​ണ്ട പ​ല രേ​ഖ​ക​ളും ഇ​യാ​ളാ​ണ​ത്രെ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്ന​ത്.

‘മീ​ഡി​യ​വ​ൺ’ പു​റ​ത്തു​കൊ​ണ്ട് വ​ന്ന ഈ ​വാ​ർ​ത്ത​യെ​തു​ട​ർ​ന്നാണ് തൃ​ശൂ​ർ മേ​ഖ​ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എം.​പി. ജെ​യിം​സ്​ ​സ​ബ് ആ​ർ.​ടി ഓ​ഫി​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയത്. ക​മ്പ്യൂ​ട്ട​റു​ക​ളും ഫ​യ​ലു​ക​ളും പ​രി​ശോ​ധി​ച്ച അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ​ക്ക്​ ഉ​ട​ൻ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​മെ​ന്ന്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. അതേസമയം, ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ചു​മ​ത​ല​യേ​റ്റ താ​ൻ ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും കീ​ഴു​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​​ണ്ടെ​ന്നും തി​രൂ​ര​ങ്ങാ​ടി ജോ​യ​ന്‍റ്​ ആ​ർ.​ടി.​ഒ സി.​പി. സ​ക്ക​റി​യ പ​റ​ഞ്ഞു. 

Tags:    
News Summary - fake government officer Deputy Transport Commissioner said that strict action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.