????????? ??????? ??????????????? ?????????? ???????? ????????????? ????? ????????????????

നാടൻ ചാരായവും വാഷും പിടികൂടി; പരിശോധന കർശനമാക്കി പൊലീസ് video

​േകാഴി​േക്കാട്​: ബീവറേജുകളും ബാറുകളും താൽക്കാലികമായി അടച്ച സാഹചര്യത്തിൽ ജില്ലയിലെ വ്യാജ മദ്യ നിർമ്മാണത്തി നെതിരെ പരിശോധന കർശനമാക്കി പൊലീസ്. പരിശോധനയിൽ കാക്കൂർ മാണിക്യം കണ്ടി സത്യൻ (62) എന്നയാളുടെ വീട്ടിൽ നിന്ന്​ 200 ലിറ്റർ വാഷും, ആറ് ലിറ്റർ നാടൻ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി.

കാക്കൂർ എസ്.ഐ ആഗേഷി​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ തിരുവമ്പാടി സ്റ്റേഷൻ പരിധിയിലുള്ള മുത്തപ്പൻ പുഴയിൽ നടത്തിയ റെയ്ഡിലും വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു​.

റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്ന്​ ജില്ലാ പോലീസ് മേധാവി (റൂറല്‍) ഡോ. എ. ശ്രീനിവാസ് അറിയിച്ചു.

Full View
Tags:    
News Summary - fake liquer raid by police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.