മാധ്യമം ദിനപത്രത്തിന്‍റെ പേരിൽ വ്യാജ പ്രചരണം

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് അവധി നൽകിയെന്ന് ചൂണ്ടിക്കാട്ടി 'മാധ്യമം' ദിനപത്രത്തിന്‍റെ പേരിൽ വ്യാജ പ്രചരണം. ജൂലൈ ഒമ്പതാം തീയതിൽ പ്രസദ്ധീകരിച്ച വാർത്ത എന്ന നിലയിലാണ് ഈ വ്യാജ പ്രചരണം സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വ്യാജവാർത്ത തൃശൂർ ജില്ലയിലെ ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നതിന് വഴിവെച്ചു. 

വാർത്തയുടെ തലക്കെട്ടിലും ഉള്ളിലും 'തൃശൂർ' എന്ന വാക്കിന്‍റെ വലുപ്പം കൂട്ടിയാണ് നൽകിയിട്ടുള്ളത്. അതിനാൽ തന്നെ ഫോട്ടോഷോപ്പ് സംവിധാനം ഉപയോഗിച്ച് അജ്ഞാതർ കൃത്രിമം കാട്ടിയതാകാമെന്ന് കരുതുന്നതായി 'മാധ്യമം' ദിനപത്രവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. 

കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച മൂന്നു ജില്ലകൾക്ക് മാത്രമാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നത്. പാ​ല​ക്കാ​ട്​, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരുന്നത്. 

Tags:    
News Summary - Fake News in Social Media -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.