കരിപ്പൂർ: വിമാനാപകട പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളത്തിനെതിരെ സംഘടിതനീക്കം. വിമാനത്താവളം അടച്ചൂപൂട്ടണമെന്നും വലിയ വിമാനങ്ങൾക്ക് അനുമതി നൽകരുതെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. വ്യാജപ്രചാരണങ്ങൾ മാത്രമല്ല, അടച്ചുപൂട്ടണെമന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജിയുമെത്തി. ഇതിനെതിരെ വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തിൽ മറുപടി തയാറാക്കുന്നുണ്ട്.
2011ൽ നടത്തിയ പരിശോധന റിപ്പോർട്ടെന്ന പേരിൽ പ്രചരിപ്പിക്കുന്നതെല്ലാം വ്യാജമാണെന്ന് അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. പ്രതികൂല കാലാവസ്ഥയിലും വൈമാനികരെ ലാൻഡിങ്ങിന് സഹായിക്കുന്ന ഇൻസ്ട്രുമെൻറ് ലാൻഡിങ് സംവിധാനം (െഎ.എൽ.എസ്) കരിപ്പൂരിൽ ഇല്ല എന്നാണ് ഇവർ ആദ്യം പറഞ്ഞത്. പിന്നീട് ഇത് ഒരു റൺവേയിൽ മാത്രമേയുള്ളൂവെന്നാക്കി. എന്നാൽ, വർഷങ്ങളായി കരിപ്പൂരിൽ രണ്ട് റൺവേയിലും െഎ.എൽ.എസ് സംവിധാനമുണ്ട്. ഇതിൽ റൺവേ പത്തിലെ െഎ.എൽ.എസ് 2016ൽ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു.
റൺവേക്ക് ഘർഷണമില്ലെന്നും ഘർഷണ പരിശോധന കൃത്യമായി നടക്കുന്നില്ലെന്നുമാണ് മറ്റൊരു ആരോപണം. ചെന്നൈയിൽനിന്നെത്തിച്ച യന്ത്രമുപയോഗിച്ച് നടത്തിയ പരിശോധനയിലും അപകടശേഷം എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.െഎ.ബി) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലും ഘർഷണം കുറവുള്ളതായി കണ്ടെത്താനായിട്ടില്ല. റൺവേയിലെ റബർ ഡെപ്പോസിറ്റ് നീക്കം ചെയ്യാൻ മൂന്നരകോടി രൂപ ചെലവിൽ കരിപ്പൂരിൽ വാഹനമുണ്ട്.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ എയർഇന്ത്യ എക്സ്പ്രസ് അപകടം അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.െഎ.ബി) ചുമതലപ്പെടുത്തിയ അന്വേഷണസംഘം ഉടൻ എത്തും.
അഞ്ചംഗ സംഘെത്തയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ക്യാപ്റ്റൻ എസ്.എസ്. ചഹാറിെൻറ നേതൃത്വത്തിൽ വേദ് പ്രകാശ്, മുകുൾ ഭരദ്വാജ്, വൈ.എസ്. ദഹിയ, എ.എ.െഎ.ബി ഡെപ്യൂട്ടി ഡയറക്ടർ ജസ്ബീർ സിങ് ലർഗ എന്നിവരാണ് സംഭവം അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.