വടകര: കോളജ് ഓഫ് എൻജിനീയറിങ് വടകരയിലെ കംപ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് എന്ന വിഷയത്തിൽ നടന്ന സെമിനാർ കോഴിക്കോട് റൂറൽ എസ്.പി നിഥിൻ രാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. ശ്രീന എസ് സ്വാഗതവും പ്രിൻസിപ്പൽ വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷതയും വഹിച്ചു. തുടർന്ന് സൈബർ സ്മാർട്ട് 2024നെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാർട്ടിന്റെ ചെയർമാനുമായ ശ്രീനാഥ് ഗോപിനാഥ് സംസാരിച്ചു.
ചടങ്ങിൽ ടെക് ബൈ ഹാർട്ടുമായി കോളജ് ഓഫ് എൻജിനീയറിങ് വടകര ധാരണാപത്രം ഒപ്പുവെച്ചു.സൈബർ സെക്യൂരിറ്റി അനലിസ്റ്റായ നീരജ് ഒ., സെമിനാർ നയിച്ചു. സ്റ്റാഫ് അഡ്വൈസർ പ്രഫ. നിഥിൻ.ടി ആശംസകളറിയിച്ചു. അസിസ്റ്റന്റ് പ്രഫസർ ഹിനിഷ കെ.വി. നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.