തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നെന്നാരോപിച്ച് മാധ്യമങ്ങൾക്കെതിരെ ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രസ് കൗൺസിലിന് പരാതി നൽകി.
പൊലീസ് ഉദ്യോഗസ്ഥരെ സംശയത്തിെൻറ നിഴലിൽ നിർത്തുന്ന വാർത്തകൾ വരുന്നെന്നും കേസന്വേഷണം വൈകിപ്പിക്കാൻ മാധ്യമങ്ങൾ ഇടപെടുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ടു. കേസിലെ പ്രതികൾക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന നിലയിൽ വാർത്തകൾ വന്നിരുന്നു. ഇത് പൊലീസ് ഉദ്യോഗസ്ഥരെ ഒന്നാകെ സംശയത്തിെൻറ നിഴലിൽ നിർത്തുന്നതാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് കത്ത് നൽകി.
കത്തിൽ ഡി.ജി.പി സർക്കാറിെൻറ അഭിപ്രായം തേടിയിരുന്നു. സർക്കാറിെൻറ ഉപദേശം കൂടി കിട്ടിയതിെൻറ അടിസ്ഥാനത്തിലാണ് ഡി.ജി.പി പ്രസ് കൗൺസിലിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.