യുവമോർച്ച നേതാവി​െൻറ കള്ളനോട്ടടി കേസ്​; ഒരാൾ കൂടി അറസ്​റ്റിൽ

തൃശൂർ: യുവമോർച്ച നേതാവി​​​െൻറ വീട്ടിൽ കള്ളനോട്ടടിച്ച കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ. ഒളരി സ്വദേശി അലക്​സാണ്​ അറസ്​റ്റിലായത്​. കേസിലെ രണ്ടാം പ്രതി രാജീവി​നെ ഒളിവിൽ കഴിയാൻ സഹായിച്ചയാളാണ്​ അലക്​സ്​. അന്വേഷണം കൂടുതൽ പേരിലേക്ക്​ വ്യാപിക്കുകയാണ്​. അതിനി​ടെ, 
രണ്ടാം പ്രതി രാജീവിനെ കസ്​റ്റഡിയിൽ വേണമെന്ന ​െപാലീസി​​​െൻറ ആവശ്യം ഇന്ന്​ കൊടുങ്ങല്ലൂർ കോടതി പരിഗണിക്കും. കള്ളനോട്ടടിക്കാൻ പ്രിൻറർ വാങ്ങിയത്​ രാജീവാണ്​. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാകേഷ് നേരത്തേ അറസ്റ്റിലായിരുന്നു. രാകേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറി​​​​െൻറയും രണ്ടായിരത്തി​​​​െൻറയും കള്ളനോട്ടുകളാണു പിടികൂടിയത്. ഇൗ കള്ളനോട്ടുകളുപയോഗിച്ച്​ ലോട്ടറി ടിക്കറ്റുകൾ മൊത്തമായി വാങ്ങിയതായും സൂചനയുണ്ട്​. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും നോട്ടടിക്കുന്ന കടലാസുമെല്ലാം പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - fake note printing case: arrested one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.