കൽപറ്റ: പടിഞ്ഞാറത്തറ പുതുശേരിക്കടവിൽ ഇതരസംസ്ഥാനത്ത് നിന്ന് പോത്തുകളെ കൊണ്ടുവന്ന കെണ്ടയ്നറിൽ മണിക്കൂറുകളോളം നീണ്ട പരിശോധന. വാഹനത്തിൽ കള്ളക്കടത്ത് സാധനങ്ങളുണ്ടന്ന സന്ദേശത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന.
പോത്തുകളെ വാഹനത്തിൽ നിന്നും പുറത്തിറക്കി ഡോഗ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിട്ടും ഒന്നും കെണ്ടത്താനായില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് അറിയുന്നത്. ഒഡിഷയിൽ നിന്ന് പോത്തുകളെ കൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളിലാണ് പുതുശേരിക്കടവിൽ വെച്ച് പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയത്.
ഗൾഫിൽ നിന്ന് അവധിയിലെത്തി തിരിച്ച് പോവാൻ കഴിയാത്ത പുതുശേരിക്കടവിലെ പ്രവാസികളായ യുവാക്കൾ തുടങ്ങിയ പുതിയ സംരംഭമായിരുന്നു പോത്ത് കച്ചവടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.