തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ് പ്രൊഫൈൽ നിർമിച്ച് പണം തട്ടാൻ ശ്രമിച്ചത് ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പണമാവശ്യപ്പെട്ടവർക്ക് കൈമാറിയ അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചപ്പോഴാണ് വിവരം ലഭിച്ചത്.
ഫോണിന്റെ ഐ.പി മേൽവിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്സ്ആപ് അധികൃതരെ സമീപിച്ചു. ഉടൻ ഇതു ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ് പ്രൊഫൈലുണ്ടാക്കി പലരോടും പണമാശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടത്. തമിഴ്നാട് സ്വദേശിയുടെ ഫോൺനമ്പർ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. സ്പീക്കർ എം.ബി. രാജേഷ്, ഡി.ജി.പി അനിൽ കാന്ത് എന്നിവരുടെ പേരിലും ദിവസങ്ങൾക്കു മുമ്പ് ഇത്തരം തട്ടിപ്പ് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.