പരപ്പനങ്ങാടി: ചെന്നൈയിൽ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചതായി എസ്.ഡി.പി.ഐ പ്രവർത്തകർ ബന്ധുക്കളെ അറിയിച്ചു. ചെന്നൈ സെൻട്രൽ പാരിസ് മന്നടിയിൽ ജോലി ചെയ്തിരുന്ന പരപ്പനങ്ങാടി മുറിക്കൽ റോഡിൽ താമസിക്കുന്ന നാറക്കകത്ത് വലിയപീടിയേക്കൽ സൈതലവിയെ (55) കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രമേഹരോഗത്തിന് ചികിത്സയിലിരുന്ന ഇദ്ദേഹത്തിെൻറ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടന്നെങ്കിലും കോവിഡ് ബാധിച്ചാണ് മരണമെന്ന് മലയാളി സംഘടന പ്രചരിപ്പിച്ചതോടെ പരിശോധന ഫലമില്ലാതെ വിട്ടുനൽകില്ലെന്ന് അധികൃതർ നിലപാടെടുത്തു.
പരിശോധഫലം ലഭിച്ച് വൈറസ് ബാധയില്ലെന്ന് വ്യക്തമായിട്ടും പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് വിമുഖത കാണിച്ചതിനെ തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ ചെന്നൈ ഹാർബർ ബി. വൺ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പിന്നീട് നാട്ടിലെ ബന്ധുക്കളുടെ സമ്മതപത്രം വേണമെന്നായി പൊലീസ്.
സമ്മതപത്രം നൽകിയെങ്കിലും പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ട് തരാനാവില്ലന്ന തടസ്സങ്ങളുയർന്നു. അനിശ്ചിതത്വത്തിനൊടുവിൽ മൃതദേഹം വിട്ട് നൽകിയതോടെ ചെന്നൈ സെൻട്രൽ ജില്ല എസ്.ഡി.പി.ഐ സംഘം വണ്ണാറപെട്ടി ഖബർസ്ഥാനിൽ മറവുചെയ്തു. സൈതലവി രണ്ട് വർഷമായി നാട്ടിൽ വന്ന് പോയിട്ട്. ഭാര്യ: ഫാത്തിമ, മക്കൾ: സൽമാൻ ഫാരിസ്, ഷബീൻ സനാൻ, റജാഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.