കുബേര റെയ്​ഡ്: ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ കള്ളനോട്ടടി കേ​ന്ദ്രം കണ്ടെത്തി

കൊടുങ്ങല്ലൂർ: ​ ശ്രീനാരായണപുരത്ത്​ യുവ​േമാർച്ച പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന്​ പുതിയ 2000, 500 നോട്ടുകളുടെ കള്ള നോട്ടുകളും പ്രിൻറിങ്​​ സാമഗ്രികളും പൊലീസ്​ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി എസ്​.എൻ.പുരം ബൂത്ത്​ പ്രസിഡൻറ്​ കൂടിയായ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാഗേഷിനെ (38)  പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കള്ളനോട്ടടിച്ചതിനാണ്​ കേസെടുത്തിട്ടുള്ളത്​.

ഇയാളുടെ സഹോദരന്​ സംഭവവുമായി ബന്ധമുണ്ടോയെന്നും ​േകസ്​​​ രാജ്യദ്രോഹക്കുറ്റത്തി​​​െൻറ പരിധിയിൽ വരുമോയെന്നതും തുടർ അന്വേഷണത്തിൽ വ്യക്​തമാകുകയുള്ളൂവെന്ന്​ പൊലീസ്​ പറയുന്നു. ​അറസ്​​റ്റിലായ ആളുടെ വീട്ടിൽ കുബേര റെയ്​ഡിനെത്തിയ പൊലീസ്​ സംഘമാണ്​ 1,37,000  രൂപയോളം വരുന്ന കള്ളനോട്ടുകളും  അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തത്​. പിടിച്ച കള്ളനോട്ടുകളിൽ പുതിയ 2,000 രൂപയുടെ 60 നോട്ടുകളുണ്ട്​. 500 ​​​െൻറ 20ഉം 50​​െൻറയും 20‍​​െൻറയും നോട്ടുകളുണ്ട്​. വിവിധ സീരീസുകളിലുള്ള നോട്ടുകളാണ്​ പിടിച്ചെടുത്തത്​. അച്ചടി പൂർണമായ നോട്ടുകളും  പേപ്പറിൽ പ്രിൻറ്​ ചെയ്​ത നോട്ടുകളും കണ്ടെടുത്തു.  നോട്ട്​ അച്ചടിക്കുന്ന  കളർ ഫോ​േട്ടാസ്​റ്റാറ്റ്​ പ്രിൻറർ മെഷീൻ, ലാപ്​​ടോപ്​​, ​േബാണ്ട്​ പേപ്പർ, സ്​കാനർ, കട്ടർ  ഉൾപ്പെടെയുളള സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്​.  

ഇയാളുടെ സഹോദരൻ ​ ഒ.ബി.സി മോർച്ച കയ്​പമംഗലം മണ്ഡലം സെക്രട്ടറിയാണ്​. അഞ്ചാംപരുത്തി പടിഞ്ഞാറ്​ ഭാഗത്തുള്ള ഇവരുടെ വീട്ടിൽ മുകൾ ഭാഗത്തെ മുറിയിലാണ്​ സാമഗ്രികൾ സൂക്ഷിച്ചിരുന്നതും നോട്ട്​ പ്രിൻറ്​ ചെയ്​തിരുന്നതും. രാവിലെ 10.30ന്​ തുടങ്ങിയ റെയ്​ഡും  നടപടികളും  രാത്രി 7.30 ഒാടെയാണ്​ പൊലീസ്​ പൂർത്തിയാക്കിയത്​.

റെയ്​ഡിൽ ചെക്കുകളും മുദ്രപ്പത്രവും, കണ്ടെടുത്തു. രാണ്ടാഴ്​​ച മുമ്പാണ്​പുതിയ പ്രിൻറർ വാങ്ങിയത്​. 50 രൂപ നോട്ട്​ ലോട്ടറി വിൽപനക്കാർക്ക്​ കൊടുത്തിരുന്നു. 2,000 രൂപ നോട്ട്​ പെട്രോൾ പമ്പിൽ കൊടു​െത്തങ്കിലും അവർ വാങ്ങിയില്ല. നാലുവർഷം ഗൾഫിലുണ്ടായിരുന്ന ഇയാൾ കമ്പ്യൂട്ടറിൽ  വൈദഗ്​ധ്യം നേടിയിട്ടുണ്ട്​. കോഴിക്കോട്​ ബജാജ്​ ഫിൻ സർച്​​ കമ്പനിയിലും ജോലി ചെയ്​തിട്ടുണ്ട്​. 

റെയ്​ഡിന്​ ശേഷം  പ്രതിയെ പൊലീസ്​ വാഹനത്തിൽ കയറ്റിയപ്പോൾ രാജ്യദ്രോഹി എന്ന്​ ജനക്കൂട്ടം ആർത്ത്​ വിളിച്ച​ു. പ്രതിയെ വെള്ളിയാഴ്​ച കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ്​ പറഞ്ഞു.  റെയ്​ഡിനും നടപടികൾക്കും തൃശൂർ ഡി.സി.ആർ.ബി ഡിവൈ.എസ്​.പി അമ്മണിക്കുട്ടൻ, ഇരിങ്ങാലക്കുട, വലപ്പാട്​ സി.​െഎ മാരായ എം.കെ. സുരേഷ്​കുമാർ, സി.ആർ. സന്തോഷ്​കുമാർ മതിലകം എസ്​.​െഎ മനു വി.നായർ എന്നിവർ  നേതൃത്വം നൽകി.

Tags:    
News Summary - False notes seized from the house of the Yuva Morcha leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.