ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എം.എല്‍.എമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാമും. സമൂഹത്തിനു വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി ഫെയിം ഇന്ത്യ-ഏഷ്യാ പോസ്റ്റ് മാഗസിൻ നടത്തിയ സര്‍വെയിൽ തൃത്താലയിലെ എം.എല്‍എയായ ബൽറാം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വ്യത്യസ്ത വിഭാഗങ്ങളിലായി രാജ്യത്തെ 3958 എം.എല്‍.എമാരെയാണ് സര്‍വെക്കായി പരിഗണിച്ചത്. അവതരിപ്പിച്ച നിര്‍ദേശങ്ങള്‍, ബില്ലുകള്‍, സംവാദങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയൊക്കെ വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ്. ബാസിഗര്‍ വിഭാഗത്തിലാണ് വിടി ബൽറാമിനെ തെരഞ്ഞെടുത്തത്.
അതേസമയം ജനപ്രീതി, പ്രവര്‍ത്തന ശൈലി, പ്രതിബദ്ധത, സ്വാധീനം, പൊതുഇടപെടല്‍, നിയമസഭയില്‍ നടത്തുന്ന ഇടപെടുലുകള്‍, സഭയിലെ സാന്നിധ്യം, എം.എല്‍.എ ഫണ്ട് ചെലവഴിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സര്‍വേയിലേക്ക് എം.എല്‍.എമാരെ പരിഗണിക്കുന്നത്. നിയമസഭയിലെ വിവരങ്ങള്‍, മാധ്യമറിപ്പോര്‍ട്ടുകള്‍, സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനം എന്നിവയും ഈ സര്‍വേക്കായി പരിഗണിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.