കണ്ണൂർ: കത്തോലിക്ക സഭ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലം ശ്മശാനത്തിൽ ചിതയൊരുക്കി സംസ്കരിച്ചു. മേലെ ചൊവ്വ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മയുടെ (61) ഭൗതിക ശരീരമാണ് സംസ്കാര ശുശ്രൂഷകൾക്കുശേഷം പയ്യാമ്പലം വാതക ശ്മശാനത്തിൽ സംസ്കരിച്ചത്. മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്കരിക്കാമെന്ന് കത്തോലിക്ക സഭ തീരുമാനമെടുത്തിരുന്നെങ്കിലും പരമ്പരാഗത രീതിയിൽനിന്ന് മാറാൻ വിശ്വാസികൾ തയാറായിരുന്നില്ല. ഈ സാഹചര്യത്തിൽ പുരോഗമനപരമായ ചുവടുവെപ്പെന്ന നിലയിലാണ് ഭർത്താവും വളം നിർമാണ വ്യവസായിയുമായ സെബാസ്റ്റ്യനും കുടുംബവും സുപ്രധാന തീരുമാനമെടുത്തത്.
കുടുംബാംഗങ്ങളും ഇടവക പള്ളി അധികാരികളും പിന്തുണയുമായെത്തി. തന്റെയും ഭാര്യയുടെയും ഭൗതിക ശരീരങ്ങൾ ദഹിപ്പിച്ചാൽ മതിയെന്ന് സെബാസ്റ്റ്യൻ നേരത്തേ തീരുമാനമെടുത്തിരുന്നു. മതപരമായ ചടങ്ങുകളോടെയാണ് പയ്യാമ്പലത്ത് സംസ്കാരം. കൊച്ചുമകൾ സ്വേറ തീകൊളുത്തി. സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു. മേലെെചാവ്വ സെന്റ് ഫ്രാൻസിസ് പള്ളി വികാരി ഫാ. തോമസ് കൊളങ്ങയിൽ പ്രാർഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തലശ്ശേരി അതിരൂപത മുൻ മെത്രാൻ ജോർജ് വലിയമറ്റം പള്ളിയിലെത്തി. മാനന്തവാടി പുതിയാപ്പറമ്പിൽ കുടുംബാംഗമാണ് ലൈസാമ്മ. മക്കൾ: തെക്ല ഫെബി, മിഷേൽ, നെറ്റി നോറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.