ഇരവിപുരം (കൊല്ലം): വീടിന് പുറത്തുള്ള ഗോവണി തകർന്ന് ഒന്നാം നിലയിൽ കുടുങ്ങിയ കുടുംബത്തെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. വാളത്തുംഗൽ ജനനി നഗർ മയൂര വീടിന്‍റെ ഗോവണിയാണ് തകർന്നുവീണത്.
വീടിന്‍റെ ഒന്നാം നിലയിൽ താമസിക്കുന്നവർ കയറിയതിനു പിന്നാലെ വലിയ ശബ്ദത്തോടെ ഗോവണി തകർന്നു വീഴുകയായിരുന്നു. ഇതോടെ ഇവിടെ താമസിച്ചിരുന്ന ഹാഷിർ, ഭാര്യ അനിത, മക്കളായ ഹൈഫ, യാസിൻ എന്നിവർ കുടുങ്ങുകയായിരുന്നു.
കൊല്ലം കടപ്പാക്കടയിൽ നിന്നാണ് അഗ്നിശമന സേനയെത്തി കുടുംബത്തെ രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.