കേരള  ഹൈക്കോടതി

ഹൈകോടതി ജഡ്ജിമാർക്ക് യാത്രയയപ്പ് നൽകി

കൊച്ചി: മേയിൽ കേരള ഹൈകോടതിയിൽനിന്ന് വിരമിക്കുന്ന ജസ്റ്റിസ് സുനിൽ തോമസിനും ജസ്റ്റിസ് കെ. ഹരിപാലിനും ഫുൾ കോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകി. ഹൈകോടതി മധ്യവേനൽ അവധിക്കായി അടക്കുന്നതിനാലാണ് ഇരുവർക്കും വെള്ളിയാഴ്ച ഔദ്യോഗികമായി യാത്രയയപ്പ് നൽകിയത്.

മേയ് ഒമ്പത്, 10 തീയതികളിലാണ് ജസ്റ്റിസ് സുനിൽ തോമസും ജസ്റ്റിസ് ഹരിപാലും വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് രാജേഷ് വിജയൻ എന്നിവർ സംസാരിച്ചു. സഹ ജഡ്ജിമാരും ജുഡീഷ്യൽ, സർക്കാർ ഉദ്യോഗസ്ഥരും അഭിഭാഷകരും ചടങ്ങിൽ സംബന്ധിച്ചു. വിരമിക്കുന്ന ജഡ്ജിമാർ മറുപടി പ്രസംഗം നടത്തി.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ തോമസ് 2015ലാണ് ഹൈകോടതി ജഡ്ജിയായത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ ജസ്റ്റിസ് കെ. ഹരിപാൽ 2020 മേയിലാണ് ഹൈകോടതി ജഡ്ജിയായത്.

Tags:    
News Summary - farewell to kerala high court judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.