കോട്ടയം: കാർഷിക വിളകളുടെ വിലത്തകർച്ചയിൽ നട്ടംതിരിഞ്ഞ് കർഷകർ. ആവശ്യസാധനങ്ങൾക്ക് വില കുതിച്ചുയരുകയും കാർഷിക വിളകൾക്ക് വിലയിടിയുകയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വാഴക്കുലക്കും കപ്പക്കുമുണ്ടായ അപ്രതീക്ഷിത വിലയിടിവ് കർഷകരെ വൻ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. മലയോരമേഖലയിൽ വാഴക്കുല ഉൽപാദനം വർധിച്ചതും മൈസൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ എത്തിയതുമാണ് വില ഇടിയാൻ കാരണം.
ഒരുകിലോ ഏത്തക്കക്ക് കർഷകന് കിട്ടുന്നത് 25 മുതൽ 28 രൂപവരെയാണ്. എന്നാൽ, ഉപഭോക്താവിെൻറ കൈയിലെത്തുേമ്പാൾ 40-45 രൂപവരെയും. അതേസമയം, പഴംപൊരിക്കും ചിപ്സിനും വിലകുറഞ്ഞിട്ടില്ല. ഒരു പഴം രണ്ടാക്കി ഉണ്ടാക്കുന്ന പഴംപൊരിക്ക് 10 രൂപയും ചിപ്സിന് കിലോക്ക് 260-280മാണ് വില.
കഴിഞ്ഞവർഷം കപ്പക്ക് കിലോക്ക് 25 രൂപ വരെകിട്ടിയിരുന്നു. പുതുവർഷപ്പിറവിയിൽ ഇത് കുത്തനെ ഇടിഞ്ഞ് 10 മുതൽ 15രൂപവരെ എത്തിനിൽക്കുകയാണ്. ജോലിക്കൂലിയും വളത്തിെൻറ വിലയും മറ്റും നോക്കുേമ്പാൾ കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ഏത്തക്കക്ക് പുറമെ, പൂവനും ഞാലിപ്പൂവനും വിലകുറഞ്ഞു. മധ്യതിരുവിതാംകൂറിൽ റബർ പ്രതിസന്ധിയിൽ തോട്ടം വെട്ടിമാറ്റി കൃഷിയിറക്കിയ വാഴകൃഷിക്കാരുടെ സ്ഥിതിയും ആശങ്കജനകമാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ധാരാളം കുലകൾ എത്തിക്കുന്നതാണ് നാടൻ പഴങ്ങളുടെ വിലയിടിയാൻ കാരണം.റോബസ്റ്റ പഴത്തിന് 12 മുതൽ 14 രൂപയാണ് കിട്ടുന്നത്. 40 രൂപക്ക് വിറ്റിരുന്ന ഞാലിപ്പൂവെൻറ വില 30 രൂപയായി ചുരുങ്ങിയതോടെ കർഷകന് ലഭിക്കുന്നത് 20 മുതൽ 22വരെ മാത്രമാണ്. കഴിഞ്ഞ സീസണിൽ മികച്ച വില ലഭിച്ചതിനാൽ ഇത്തവണ വ്യാപകമായി വാഴകൃഷി ചെയ്തവരാണ് പ്രതിസന്ധിയിലാണ്. മുടക്കിയ തുകയുടെ പകുതിപോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.