തിരുവനന്തപുരം: മരിച്ചവരുടെ ആത്മാക്കളും പെൻഷൻ വാങ്ങുന്നുവെന്ന് ധനകാര്യ റിപ്പോർട്ട്. ആലപ്പുഴ തകഴി കൃഷി ഭവനിൽ നടത്തിയ പരിശോധനയിലാണ് കർഷക പെൻഷൻ വിതരണത്തിൽ വീഴ്ച കണ്ടെത്തിയത്. എല്ലാ ഗുണഭോക്താക്കളും വർഷംതോറും ബന്ധപ്പെട്ട കൃഷി ഓഫീസിൽ മസ്റ്ററിങ്ങിനു വിധേയമാകേണ്ടതാണ്. മസ്റ്ററിങ്ങ് ചെയ്യാത്തവരേയും, ഹാജരാക്കുകയോ) മരണപ്പെട്ടവരേയും ഒഴിവാക്കി വേണം അടുത്ത തവണത്തെ പെൻഷൻ ഗുണഭോക്താക്കളുടെ പുതുക്കിയ പട്ടിക തയാറാക്കേണ്ടത്.
എന്നാൽ തകഴി കൃഷി ഭവനിൽ 2016 ഏപ്രിൽ മാസം 2019 മുതൽ ജൂലൈ രണ്ട് മാസം പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംങ് നടത്തിയിട്ടില്ല. മുൻ വർഷങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് പെൻഷൻ നൽകുകയാണ് ചെയ്തത്. ഈ കാലയളവിൽ മരണപെട്ടതിനു ശേഷവും കർഷക പെൻഷൻ പലർക്കും വിതരണം ചെയ്തു. 13 പേരാണ് തകഴിയിൽ പെൻഷൻ വാങ്ങിയത്.
2,97,000 രൂപയാണ് സർക്കാരിന് നഷ്ടമായത്. ജോസഫ് വർഗീസ്- 49,600, രുഗ്മിണി അമ്മ-8,900, പുരുഷോത്തമൻ-8,100, ഗൗരിക്കുട്ടിയമ്മ-7,800, പി.എസ്.ബേബി- 13,300, സി. പൊന്നപ്പൻ-29,000, ഔസേഫ് വർഗീസ്-33,200, വർക്കി വർക്കി- 14,000, ത്രേസ്യാമ്മ ജോസഫ്- 30,100, വർക്കി ഗ്രിഗറി- 29,600, രാമചന്ദ്രൻ പിള്ള -38,200, പുരുഷോത്തമൻപിള്ള- 33,000, ജാനകിയമ്മ-1,200 എന്നിങ്ങനെയാണ് വാങ്ങിയ തുക.
മരണശേഷവും പെൻഷൻ അനുവദിച്ചവരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെൻറുകൾ പരിശോധിച്ചതിൽ മിക്ക അക്കൗണ്ടുകളിൽനിന്നും മരണപ്പെട്ടവരുടെ ആശ്രിതർ എ.ടി.എം വഴി പണം പിൻവലിച്ചു. കൃത്യമായി മസ്റ്ററിങ് ചെയ്യാത്തവരുടെ പെൻഷൻ നിർത്തലാക്കാതെ വീണ്ടും പെൻഷൻ അനുവദിച്ചതിലൂടെ സർക്കാരിന് 2,97,000 രൂപ ധനനഷ്ടം ഉണ്ടായി. ഇത് ഗുണഭോക്താക്കളുടെ ആശ്രിതരിൽനിന്നും ഈടാക്കാൻ കഴിയാത്തപക്ഷം ഇക്കാലയളവിൽ പെൻഷന് ശിപാർശ ചെയ്ത കൃഷി ഓഫീസർമാരിൽനിന്നും തിരികെ ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. തുക സർക്കാരിലേക്ക് ആർ.ഒ.പി അക്കൗണ്ട് ശീർഷകത്തിൽ അടക്കണം.
മതിയായ പരിശോധന കൂടാതെ പെൻഷൻ ശിപാർശ ചെയ്ത് സർക്കാരിന് ധനനഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെയും, ധനകാര്യ പരിശോധനാ സ്ക്വാഡിന് മറുപടി ലഭ്യമാക്കുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനും ഭരണ വകുപ്പിന് നിർദേശം നൽകണം. ഇക്കാലയളവിൽ എം.എസ്.സുജ, ആശ എ. നായർ, എസ്.റോഷ്ന, രേഷ്മ ഗോപി എന്നിവരായിരുന്നു തകഴി കൃഷി ഓഫീസർന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.