ആമ്പല്ലൂർ: ഫാസ്ടാഗ് അക്കൗണ്ടിൽ മതിയായ തുകയുണ്ടായിട്ടും ടോൾ ബൂത്തിൽ റീഡ് ചെയ്യാത്തതിെൻറ പേരിൽ വാഹന ഉടമകളിൽനിന്നും ഇരട്ടി തുക ഈടാക്കുന്നു.അക്കൗണ്ടിൽ എൽ.എം.വി വാഹനങ്ങൾക്ക് 200 രൂപ മിനിമം തുക വേണമെന്നാണ് അധികൃതർ പറയുന്നത്. ഇതുണ്ടായിട്ടും ടോൾ കമ്പനി ഗുണ്ടായിസം കാണിച്ച് ഇരട്ടി തുക ഈടാക്കുകയാണ്.
നിരവധി സംഭവങ്ങൾ ടോൾ പ്ലാസയിൽ ഈ ദിവസങ്ങളിൽ ഉണ്ടായി. ഫാസ്ടാഗ് മെഷീൻ റീഡ് ചെയ്യാത്ത വിധം തകരാറിലായതിെൻറ ഭാരമാണ് വാഹന ഉടമകളുടെ മേൽ കെട്ടിവെക്കുന്നത്. ഇത്തരം കേസുകളിൽ വാഹനങ്ങളെ ടോൾ ഈടാക്കാതെ കടത്തിവിടണമെന്ന് നാഷണൽ ഹൈവേയ്സ് ഫീ റൂൾ (ആറ്) സബ് റൂൾ (മൂന്ന്) വ്യവസ്ഥ ചെയ്യുന്നുണ്ട്. മാത്രമല്ല, സീറോ ട്രാൻസാക്ഷൻ രശീതി നൽകണമെന്നും പറയുന്നു.
ഇങ്ങനെയായിട്ടും ടോൾ കമ്പനി ഇരട്ടി തുക വാങ്ങുന്നത് അന്യായമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിക്കാനും പരാതി നൽകാനും യാത്രക്കാർ തയാറാകുന്നില്ല എന്നതാണ് ടോൾ കമ്പനിയുടെ ധൈര്യം. ഇത്തരം സംഭവങ്ങളിൽ പൊലീസ് കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വാഹന ഉടമകളുടെ ഫാസ് ടാഗ് അക്കൗണ്ടിൽ 200 രൂപ മിനിമം വേണമെന്നത് തന്നെ അന്യായമാണ്. 'മതിയായ തുക' എന്നാണ് ചട്ടത്തിൽ പറയുന്നത്. ഇവിടെ ഒരു യാത്രക്ക് മിനിമം 75 രൂപയാണ്. മിനിമം തുക നിഷ്കർഷിക്കാൻ മാത്രമേ ഇവർക്ക് അധികാരമുള്ളൂ. ടോൾ കരാർ കമ്പനിയുടെ തീവെട്ടിക്കൊള്ളയുടെ അടുത്ത അധ്യായമാണ് കാണുന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ ജോസഫ് ടാജറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.