കായംകുളം: നോമ്പുകാരനായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു. റേഞ്ച് െഎ.ജി പി. വിജയനെ ഫോണിൽ വിളിച്ചാണ് മന്ത്രി നിർദേശിച്ചത്. ജില്ല പൊലീസ് മേധാവിക്ക് സ്ഥലംമാറ്റാനുള്ള അധികാരമേയുള്ളൂ.
അതുപോരാ. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് െചയ്ത് അന്വേഷിക്കണം. ഇതുസംബന്ധിച്ച് ഡിവൈ.എസ്.പിയിൽ നിന്ന് അടിയന്തരമായി റിപ്പോർട്ട് വാങ്ങണം. കുട്ടികളോടുള്ള ക്രൂരതക്ക് കുറ്റം ചുമത്തി അകത്തിടേണ്ട നടപടിയാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കായംകുളം ഗവ. ആശുപത്രിയിലെത്തി പരിക്കേറ്റ അംജദിനെ സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.