സൈക്കിൾ ചോദിച്ചതിന് പിതാവ് ഒൻപതുകാരിയുടെ കൈയൊടിച്ചു; ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു

കോ​ഴി​ക്കോ​ട്: സൈക്കിൾ ചോദിച്ചതിന് ഒൻപതു വയസുള്ള മകളെയും ഭാര്യയെയും ക്രൂരമായി മർദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഷാജിയാണ് ഭാര്യ ഫിനിയയെയും മകളെയും ക്രൂരമായി മർദിച്ചത്. സം​ഭ​വ​ത്തി​ൽ ഷാ​ജി​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

ഗുരുതരമായി പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്ത കുട്ടിയെയും മാതാവും ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തില്‍ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സൈക്കിൾ വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടപ്പോൾ ആദ്യം വാങ്ങിക്കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ കവിളത്തടിക്കുകയും ഉമ്മയുടെ വീട്ടുകാരോട് ചോദിക്കാൻ ആവശ്യപ്പെട്ടു. വീട്ടിൽനിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി.

വൈകീട്ട് വീണ്ടും എത്തിയ ഇയാൾ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. കൈ ഒടിക്കുകയും ചെയ്തു. മാതാവിന്‍റെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം ക്രൂരമായി മർദിച്ചു. ചെവി കടിച്ചുപറിക്കുകയും ചെയ്തു. ആദ്യം താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോകുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.

12 വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ഷാ​ജി​യു​ടെ​യും ഫി​നി​യ​യു​ടെ​യും വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ​തു മു​ത​ൽ സ്ത്രീ​ധ​ന​മാ​യി കൂ​ടു​ത​ൽ പ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഷാ​ജി മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ഫി​നി​യ പ​റ​യു​ന്നു. വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയിരുന്നു. ഇതിനുശേഷവും പലസമയത്തും പണം ചോദിച്ചു. ഇങ്ങനെ 50,000വും 20,000വും പലപ്പോഴായി നൽകുകയും ചെയ്തിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

Tags:    
News Summary - Father breaks nine-year-old's hand for asking for bicycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.