മകന് നേരെ ബസ് ഡ്രൈവർ കത്തിവീശുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: എറണാകുളം പറവൂരിൽ ബസ് ജീവനക്കാരും കാർ യാത്രികരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ കുഴഞ്ഞ് വീണ മധ്യവയസ്കൻ മരിച്ചു. കാർ യാത്രക്കാരനായ ഫോർട്ട് കൊച്ചി കരുവേലിപ്പടി സ്വദേശി ഫസലുദ്ദീനാണ് (54) മരിച്ചത്. സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നും ഇതിനിടയിൽ ബസ് ഡ്രൈവർ കത്തി വീശിയെന്നും ഫസലുദ്ദീന്റെ മകന് കൈക്ക് കുത്തേറ്റെന്നും പരാതിയുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. തര്‍ക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരൻ കത്തിയെടുക്കുകയായിരുന്നെന്ന് ഫസലുദ്ദീന്റെ മകൻ ഫർഹാന്‍ പറയുന്നു. കുത്താൻ പോയപ്പോൾ തടഞ്ഞപ്പോള്‍ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags:    
News Summary - father died after seeing the bus staff waving a knife at his son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.