രണ്ട്​ മക്കളെ കൊല​പ്പെടുത്തി പിതാവ്​ തൂങ്ങി മരിച്ചു

കൊല്ലം: മാതാവ്​ പള്ളിയിൽ പോയിരിക്കുകയായിരുന്ന സമയത്ത്​ രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ്​ തൂങ്ങി മരിച്ചു.  കാവനാട്​ അരവിള സ്വദേശി അനിൽ (38) ആണ്​ ​മക്കളായ ആദർശ്​ (അഞ്ച്​), ദർശൻ (രണ്ട്​) എന്നിവരെ ബക്കറ്റിലെ വെളളത്തിൽ മുക്കികൊന്നത്​. ബക്കറ്റിൽ  ഹാർപിക്​ ലായനി ഒഴിച്ചശേഷം അതിൽ മുക്കിക്കൊല്ലുകയായിന്നുവത്രെ. തുടർന്ന്​ ഇയാൾ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന്​ ശക്​തികുളങ്ങര പൊലീസ്​ അറിയിച്ചു.  മാതാവ്​ പള്ളിയിൽ നിന്ന്​ മടങ്ങിയെത്തിയപ്പോഴാണ്​ സംഭവം അറിയുന്നത്​. 

Tags:    
News Summary - father killed two children and suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.