അച്ഛൻ നിലത്തെറിഞ്ഞ കുഞ്ഞ് അപകടനില തരണം ചെയ്തു

ചി​റ്റാ​ർ: അ​ച്ഛ​ൻ വി​ഷം ന​ൽ​കി നി​ല​ത്തെ​റി​ഞ്ഞ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച പി​താ​വ് വി​നോ​ദി​​​െൻറ നി​ല​യും തൃ​പ്​​തി​ക​ര​മാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മൂ​ഴി​യാ​ർ നാ​ൽ​പ​തേ​ക്ക​റി​ൽ വ​ന​ത്തി​ൽ താ​മ​സി​ക്കു​ന്ന സു​ധ-​വി​നോ​ദ് ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ൻ സു​നി​ലി​നെ​യാ​ണ് പി​താ​വ് വി​ഷം ന​ൽ​കി​യ ശേ​ഷം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ത​ല​യോ​ട്ടി​ക്കും വ​ല​തു​കൈ​ക്കും പ​രി​ക്കേ​റ്റ കു​ട്ടി​യെ രാ​ത്രി ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.  കു​ട്ടി​യോ​ടൊ​പ്പം അ​മ്മ സു​ധ​യും ആ​ശു​പ​ത്രി​യി​ലു​ണ്ട്. എ​സ്.​ടി പ്ര​മോ​ട്ട​ർ​മാ​രും സ​ഹാ​യ​ത്തി​നു​ണ്ട്. 

 സം​ഭ​വ​ശേ​ഷം മൂ​ഴി​യാ​ർ എ​സ്.​ഐ സാ​ബു ഹെ​ൻ​ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​നോ​ദി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളും വി​ഷം ക​ഴി​ച്ച​താ​യി അ​റി​ഞ്ഞ​തോ​ടെ​യാ​ണ്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ നി​ന്ന്​ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ വി​നോ​ദി​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന് കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന മൂ​ഴി​യാ​ർ എ​സ്.​ഐ പ​റ​ഞ്ഞു. 

Tags:    
News Summary - Father throws baby and attempt to suicide- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.