കേരളത്തിന്‍റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് പറയാൻ പിണറായി വിജയൻ തയ്യാറാകുമോ -ഫാത്തിമ തഹിലിയ

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്‍റെ അട്ടിപ്പേർ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിന്‍റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ എന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹിലിയ.

എസ്.കെ.എസ്.എസ്.എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ തടയുന്ന വാർത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ ഉത്തർപ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങൾക്കിറങ്ങിയ സുന്നി വിദ്യാർത്ഥി സംഘടന പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തഹിലിയ കൂട്ടിച്ചേർത്തു.

Tags:    
News Summary - Fathima Tahilia face book post against pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.