കോഴിക്കോട്: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പരമാവധി ഫീസ് 11 ലക്ഷം രൂപ നൽകേണ്ടി വരില്ലെന്നും ഫീസ് െറഗുലേറ്ററി കമ്മിറ്റി ഉടൻ ഫീസ് നിശ്ചയിക്കണെമന്നും എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ. കേരളത്തിലെ അടിസ്ഥാന ഫീസ് അഞ്ചു ലക്ഷം രൂപയാണ്. കൂടുതൽ ഫീസ് വാങ്ങണമെങ്കിൽ ഫീസ് െറഗുലേറ്ററി അതോറിറ്റിക്ക് മുന്നിൽ കണക്കടക്കം രേഖകൾ സമർപ്പിക്കണം. ഇത് അത്ര എളുപ്പമല്ലെന്നും മെഡിക്കൽ കൗൺസിൽ അംഗം കൂടിയായ അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
സാമൂഹിക നീതി അടിസ്ഥാനമാക്കി, വർഷങ്ങളായി എം.ഇ.എസ് മെഡിക്കൽ കോളജ് കൃത്യമായി കരാറൊപ്പിടുന്നുണ്ട്. അടുത്ത െകാല്ലവും കരാറിന് തയാറാണ്. കരാറനുസരിച്ച് കുറേ പാവെപ്പട്ട കുട്ടികളെ പഠിപ്പിക്കാം. കഴിഞ്ഞ വർഷം എം.ഇ.എസ് ശരാശരി 6.25 ലക്ഷം രൂപക്കാണ് പഠിപ്പിച്ചത്. ഫീസ് െറഗുലേറ്ററി കമ്മറ്റിക്ക് മുന്നിൽ കണക്ക് സമർപ്പിച്ചാൽ ഇൗ വർഷം ഫീസ് പരമാവധി ഏഴുലക്ഷമേ വരാൻ സാധ്യതയുള്ളൂ. ക്രിസ്ത്യൻ മാനേജ്മെൻറുകളുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ മെഡിക്കൽ കോളജുകൾ അഞ്ചു ലക്ഷം രൂപ മാത്രം മതിയെന്ന് പറയുന്നതിന് കാരണമുണ്ട്. ഇത്തരം കോളജുകളുടെ ചില കെട്ടിടങ്ങൾ പഴക്കമേറിയതാണ്. അവരുടെ മെഡിക്കൽ കോളജുകളിലെ ആശുപത്രികൾ ലാഭത്തിലാണെന്നും ഫസൽ ഗഫൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.