തിരുനാവായ: മലയാളിയുടെ അക്ഷരവെളിച്ചമായിരുന്ന പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിന്റെ പതിനഞ്ചാം ദിവസം ബന്ധുക്കൾ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തി.
പത്നി കലാമണ്ഡലം സരസ്വതി, മകൾ അശ്വതി, ഭർത്താവ് ശ്രീകാന്ത്, മകൻ മാധവ്, സഹോദരപുത്രൻ ടി. സതീശൻ, സഹോദരീപുത്രൻ എം.ടി. രാമകൃഷ്ണൻ എന്നിവരാണ് ബലികർമങ്ങൾ നടത്തിയത്.
പിതൃകർമി സി.പി. ഉണ്ണിക്കൃഷ്ണൻ ഇളയതിന്റെയും സഹകർമി ചെമ്മന്നൂർ രാധാകൃഷ്ണന്റെയും സാന്നിധ്യത്തിലായിരുന്നു കർമങ്ങൾ. അഡ്വ. വിക്രം കുമാർ, ഗോപിനാഥ് ചേന്നര, ദേവസ്വം മാനേജർ കെ. പരമേശ്വരൻ തുടങ്ങിയവരും സംബന്ധിച്ചു. നാവാമുകുന്ദ ക്ഷേത്രത്തിൽ വഴിപാടുകളും സദ്യയും കഴിഞ്ഞാണ് ബന്ധുക്കൾ തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.