തിരുവനന്തപുരം: പരിഗണനാ വിഷയങ്ങളിൽ പലതിനോടും ശക്തമായ എതിർപ്പ് നിലനിൽക്കെ തന്നെ 15ാം ധനകാര്യ കമീഷൻ തിങ്കളാഴ്ച മുതൽ സംസ്ഥാനവുമായി ചർച്ചകൾ ആരംഭിക്കും. ഇൗ മാസം 31വരെ കേരളത്തിൽ തങ്ങും. കമീഷന് സമർപ്പിക്കുന്ന നിവേദനം സംസ്ഥാനം തയാറാക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി സംസ്ഥാന സർക്കാർ സർവകക്ഷി യോഗവും വിളിച്ചിരുന്നു.
എ.കെ. സിങ്ങിെൻറ നേതൃത്വത്തിലുള്ള ധനകമീഷനിൽ ശക്തികാന്ത ദാസ്, ഡോ. അനൂപ് സിങ്, ഡോ. അശോക് ലാഹ്രി, ഡോ. രമേശ് ചന്ദ് എന്നിവരും സെക്രട്ടറി അരവിന്ദ് മേത്തയും ഉദ്യോഗസ്ഥരും ഉണ്ടാകും. കമീഷൻ സന്ദർശിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
ഇതിന് മുന്നോടിയായി കേരളത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡൽഹിയിൽ നിന്നും കേരളത്തിലെ അക്കൗണ്ടൻറ് ജനറലിൽനിന്നും കമീഷൻ ശേഖരിച്ചു. നേരത്തേ, പരിഗണനാ വിഷയങ്ങൾക്കെതിരെ ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിളിച്ച് പ്രതിഷേധിച്ചിരുന്നു.
സംഘത്തിെൻറ പരിപാടികൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.