പശുവി​െൻറ പേരിൽ െകാല: പാർലമെൻറിൽ പ്രമേയം കൊണ്ടുവരും -കുഞ്ഞാലിക്കുട്ടി

മലപ്പുറം: പശുവി​​​െൻറ പേരിൽ രാജ്യത്ത്​ നടക്കുന്ന ആക്രമണങ്ങളും ​െകാലപാതകങ്ങളും മതേതര പാർട്ടികൾ അവഗണിക്കരുതെന്ന്​ ​മുസ്​ലിം ലീഗ്​ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദി​​​െൻറ സഹോദരൻ മുഹമ്മദ്​ ഹാഷിമി​​േനാടൊപ്പം പാണക്കാട്ട്​ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമിടയിൽ ഭീതി സൃഷ്​ടിച്ചിട്ടുണ്ട്​. മുഴുവൻ മതേതര പാർട്ടികളുമായും കൂടി​യാലോചിച്ച്​ ഇൗ വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തും. ജുനൈദി​​​െൻറ കൊലപാതകമടക്കം സമീപകാല സംഭവങ്ങളിൽ ശ്രദ്ധക്ഷണിച്ച്​ അടുത്ത പാർല​െമൻറ്​ സമ്മേളനത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരും. 

പാർലമ​​െൻറിന്​ പുറത്തും ലീഗ്​ പ്രക്ഷോഭത്തിന്​ നേതൃത്വം നൽക​ുമെന്ന്​ കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി. പശുവി​​​െൻറ പേരിൽ നടക്കുന്നത്​ ന്യൂനപക്ഷങ്ങളുടെ അസ്​തിത്വത്തിന്​ നേർക്കുള്ള ആക്രമണമാണെന്ന്​ ജുനൈദി​​​െൻറ ബന്ധുവ​ും സമരനേതാവുമായ മുഹമ്മദ്​ അസ്​ഹറുദ്ദീൻ പറഞ്ഞു. ഇന്ന്​ ജുനൈദ്​ ആണെങ്കിൽ നാളെ മറ്റൊരാൾ ഇതി​​​െൻറ ഇരയാവും. ഫാഷിസം രാജ്യത്തി​​​െൻറ ​െഎക്യം തകർക്കുമെന്ന്​ അസ്​ഹ​റുദ്ദീൻ പറഞ്ഞു. 
 

Tags:    
News Summary - fight against cow killing in parliament says pk kunhalikutty malayalam news kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.