ചിക്കന്‍ ഫ്രൈക്കൊപ്പം സവാള കൊടുത്തില്ലെന്ന്; ഹോട്ടല്‍ ജീവനക്കാരന് മര്‍ദ്ദനം

തിരുവനന്തപുരം: കൈതമുക്കില്‍ സവാള നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്തു. പരിക്കേറ്റ ഝാര്‍ഖണ്ഡ് സ്വദേശി മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കൈതമുക്കിലെ വെട്ടുകാട്ടില്‍ ഹോംലി മീല്‍സ് എന്ന ഹോട്ടലാണ് അടിച്ചുതകര്‍ത്തത്. ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് യുവാക്കള്‍ ചിക്കന്‍ ഫ്രൈക്കൊപ്പം വീണ്ടും വീണ്ടും സവാള ചോദിച്ചു. സവാള ഇല്ലെന്ന് പറഞ്ഞതോടെ ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. കൂടുതല്‍ പേരെ വിളിച്ചുവരുത്തിയാണ് യുവാക്കള്‍ മര്‍ദ്ദിച്ചതെന്ന് മുഹമ്മദ് പറഞ്ഞു.

ഹോട്ടലിന്റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകരാണെന്നും ഹോട്ടല്‍ ഉടമ ദിവ്യ പറഞ്ഞു. ദിവ്യ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Tags:    
News Summary - fight over onion in chicken fry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.