കൊച്ചി: പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമ വ്യവസായമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്നു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.
സീരിയലുകൾക്ക് അനുമതി നൽകിയതുപോലെ നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെക്കുന്നു. ഷൂട്ടിങിന് അനുമതി തേടുന്നതിന്‍റെ ഭാഗമായി അമ്മയിലെ അംഗങ്ങള്‍ക്ക് വാക്സിനേഷന്‍ നൽകി. ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്സിന്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ ഭാഗമായാണ് 'അമ്മ' വാക്സിനേഷന്‍ ക്യാമ്പ് നടത്തിയത്. വാക്സിനേഷൻ ക്യാമ്പ് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു.
നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പാക്കേജിനായി സിനിമാ സംഘടനകള്‍ സർക്കാറിൽ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്്.
അതേസമയം, കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.