തിരുവനന്തപുരം: കെ.എസ്.എഫ്.ഇ വിജിലൻസ് പരിശോധനയെ വിവാദത്തിലേക്കുയർത്തിയ ധനമന്ത്രി തോമസ് െഎസക് സി.പി.എമ്മിലും ഇടത് മുന്നണിയിലും കൂടുതൽ ഒറ്റപ്പെട്ടു. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും പരസ്യമായി തള്ളിയ മന്ത്രിയെ സി.പി.െഎയും തള്ളി. ധനമന്ത്രിെക്കതിരായ ചട്ടലംഘന പരാതി നിയമസഭ എത്തിക്സ് സമിതിക്ക് സ്പീക്കർ വിട്ടതോടെ ഒരുകാലത്ത് പിണറായി വിജയെൻറ വലംകൈയായ െഎസക്കിെൻറ രാഷ്ട്രീയ ഒറ്റപ്പെടൽ പൂർണമായി. എതിരാളികൾക്ക് മറുപടി പറയാൻ പാർട്ടി ഇൗ ആക്ഷേപത്തെ തള്ളുമെന്ന ആശ്വാസം മാത്രമാണ് കൈമുതൽ.
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കേ സർക്കാറിനെയും പാർട്ടിയെയും അനാവശ്യ വിവാദത്തിലേക്ക് എടുത്തെറിെഞ്ഞന്ന ആക്ഷേപം െഎസക്കിെനതിരെ പാർട്ടി അണികളിലും നേതാക്കളിലും വ്യാപകമാണ്. പ്രതിപക്ഷവും ബി.ജെ.പിയും വളഞ്ഞിട്ട് ആക്രമിക്കുന്ന മുഖ്യമന്ത്രിയെ പൊതുസമൂഹത്തിെൻറ മുന്നിൽ സംശയനിഴലിൽ നിർത്തിയെന്ന വികാരവും ധനമന്ത്രിെക്കതിരെയുണ്ട്. വിവാദം സംസ്ഥാന സെക്രേട്ടറിയറ്റ് അവസാനിപ്പിച്ചിട്ടും പോർമുഖം തുറക്കുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് നേതൃത്വത്തെ പ്രകോപിപ്പിച്ചു. സെക്രട്ടറി എ. വിജയരാഘവന് 24 മണിക്കൂറിനുള്ളിൽ രണ്ടാംതവണയാണ് െഎസക്കിനെ തള്ളിപ്പറയേണ്ടി വരുന്നത്. നവംബർ 30ന് മുഖ്യമന്ത്രിയും െഎസക്കിനെ തള്ളിയിരുന്നു.
സി.പി.എം, ഇടത് നയം മറിച്ചായിട്ടുപോലും ജി.എസ്.ടിക്ക് അനുകൂലമായി നിലപാെടടുത്തത് മുതൽ െഎസക്കിനോട് ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. ധനവകുപ്പ് അകപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിച്ചിട്ടും മന്ത്രിയുടെ എടുത്തുചാട്ടമാണ് അനാവശ്യ വിവാദങ്ങൾക്ക് ഇടനൽകിയതെന്ന ആക്ഷേപവുമുണ്ട്. കിഫ്ബി യെ സംബന്ധിച്ച പ്രതിപക്ഷ ആരോപണം, ഇ.ഡിയുടെ 'താൽപര്യം' എന്നിവയിൽ മുഖ്യമന്ത്രിയാണ് മുന്നിൽനിന്ന് പ്രതിരോധിച്ചത്. പക്ഷേ, സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ട വിവാദം അനാവശ്യമായിരുെന്നന്ന അഭിപ്രായമാണ് നേതാക്കളിൽ പലർക്കും. പ്രതിപക്ഷത്തിന് വീണ്ടും അവസരം നൽകി,സ്പീക്കറുടെ അതൃപ്തിക്കും ഇടയാക്കി.
തെൻറ അതൃപ്തിയെന്ന മാധ്യമ വ്യാഖ്യാനം തള്ളിയ സ്പീക്കർ തന്നെ പരാതി നിയമസഭ സമിതിക്ക് വിട്ടതോടെ മന്ത്രിക്ക് തെറ്റുപറ്റിയെന്ന് സൂചന ശക്തമായി. കടുത്ത നടപടിക്ക് സമിതിക്ക് അധികാരമില്ലെങ്കിലും നിയമസഭ സമ്മേളനത്തിൽ അടക്കം കിഫ്ബി വിവാദത്തിലേക്ക് കടക്കാൻ പ്രതിപക്ഷത്തിന് വാതിൽ തുറന്നുകൊടുക്കലായെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.