ആലപ്പുഴ: ചരക്ക് സേവന നികുതി വന്നശേഷം സംസ്ഥാനത്തിന് ഒരു മാസം 400 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി ധനമന്ത്രി തോമസ് െഎസക്. സംസ്ഥാനത്തിെൻറ സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകും. ജി.എസ്.ടിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായ മേഖലയിലും മാന്ദ്യമാണ്.
കയറ്റുമതി മേഖലയിൽ ഒരു ഇളവും ജി.എസ്.ടിയിൽ അനുവദിച്ചിട്ടില്ല. ചില ഉൽപന്നങ്ങൾക്ക് നികുതി കുറക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പക്ഷേ, അതുണ്ടായില്ല. വിലക്കയറ്റത്തിനും ജി.എസ്.ടി കാരണമായി. തയാറെടുപ്പുകൾ പൂർത്തിയാക്കാതെ തുടങ്ങിയതാണ് തിരിച്ചടിക്ക് കാരണം. സംസ്ഥാനത്തെ ചെറുകിട വ്യവസായത്തെയും കയറ്റുമതിയെയും ജി.എസ്.ടി തളർത്തി. ജി.എസ്.ടി വന്നതോടെ ഉണ്ടായ എല്ലാ പിഴപ്പലിശയും സർക്കാർ കുറക്കും. കേന്ദ്രസർക്കാറിന് ആത്മാർഥതയുണ്ടെങ്കിൽ ഇന്ധന നികുതി കുറക്കണം.
ഹോട്ടൽ ഭക്ഷണത്തിെൻറ നികുതി കുറക്കാനാണ് ജി.എസ്.ടി കൗൺസിൽ തീരുമാനം. അതനുസരിച്ച് വില കുറയാൻ സാധ്യതയുണ്ട്. സർക്കാർ നിയോഗിച്ച മോണിറ്ററിങ് കമ്മിറ്റി ഇത് പരിശോധിക്കും. നിശ്ചയിച്ച കോഴിവില ഉറപ്പാക്കാൻ സർക്കാർ തലത്തിൽ പൗൾട്രി ഫാമുകൾ ആരംഭിക്കും. ആദ്യ ഫാമിെൻറ ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ വ്യാപാരി വ്യവസായികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സംസ്ഥാനതല ജി.എസ്.ടി കൗൺസിൽ വിളിക്കുമെന്നും തോമസ് െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.