മഞ്ചേരി: നറുകരയിലെ വർക് ഷോപ്പിലേക്ക് അപ്രതീക്ഷിതമായെത്തിയ ഫയർഫോഴ്സ് ഉദ്യോഗ സ്ഥൻ യുവാവിന് തിരികെ നൽകിയത് പുതുജീവൻ. മലപ്പുറം കാട്ടിങ്ങൽ സ്വദേശി പടിക്കമണ്ണി ൽ നിഷാദിനാണ് (21) ജീവൻ തിരിച്ചുകിട്ടിയത്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നത ിന് മുന്നോടിയായ പെയിൻറിങ് േജാലികൾക്കായാണ് മേഞ്ചരി ഫയർ സ്റ്റേഷനിലെ വാഹനം നറ ുകരയിലെ വി.പി മോട്ടോർസ് എന്ന വർക്ഷോപ്പിൽ ഏൽപിച്ചത്. ഇതിെൻറ പുരോഗതി അറിയാനാണ് രാവിലെ 10.30ഓടെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.എം. സുരേഷ് കുമാർ വർക്ഷോപ്പിലെത്തിയത്. ഇവിടെ വെള്ളം കൊണ്ടുപോകുന്ന ചെറിയ ടാങ്കർ ലോറിക്കകത്ത് പെയിൻറ് ചെയ്യുന്നതിനിടെ ശ്വാസതടസ്സം വന്ന് അബോധാവസ്ഥയിലായ നിഷാദിന് സുരേഷ് കുമാറിെൻറ മനഃസാന്നിധ്യമാണ് തുണയായത്.
ഒരാൾക്ക് കഷ്ടിച്ച് കടക്കാവുന്ന ടാങ്കിൽ ഊർന്നിറങ്ങി നിഷാദ് പെയിൻറിങ് തുടങ്ങിയത് മറ്റ് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല.
പിന്നീട് ബോധരഹിതനായി പെയിൻറിൽ കുളിച്ച നിലയിലാണ് കാണുന്നത്. ടാങ്കിൽ മറ്റൊരാൾക്കിറങ്ങിച്ചെല്ലാനുള്ള സൗകര്യവുമില്ലായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സുരേഷ് കുമാർ വർക്ഷോപ്പിലെ കംപ്രസർ ഉപയോഗിച്ച് ടാങ്കിനകത്തേക്ക് വായു പ്രവഹിപ്പിച്ച് ജീവൻനിലനിർത്താനുള്ള സാഹചര്യമൊരുക്കി.
തുടർന്ന്, ടാങ്കിലേക്ക് വർക്ഷോപ് ജീവനക്കാരുടെ സഹായത്തോടെ തലകീഴായി തൂങ്ങിനിന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നിഷാദിെൻറ കാലിൽ കയറുപയോഗിച്ച് കുരുക്കിട്ട് പ്രവേശന ദ്വാരത്തേക്കെത്തിച്ച ശേഷം തലകീഴായിതന്നെ നിന്ന് ഉയർത്തി പുറത്തേക്കെടുക്കുകയായിരുന്നു. ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ടോടെ യുവാവ് വീട്ടിലേക്ക് മടങ്ങിയപ്പോൾ, സുരേഷ് കുമാർ തെൻറ കൃത്യനിർവഹണത്തിൽ എഴുതിചേർത്തത് നന്മയുടെ മറ്റൊരു അധ്യായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.