കൊച്ചി: നഗരത്തിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ഒബ്റോൺ മാളിൽ വൻ തീപിടിത്തം. നാലാം നിലയിലെ ഫുഡ്കോർട്ടിലെ അടുക്കളയിൽനിന്നാണ് തീപടർന്നത്. ആളപായമില്ല. ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം.
തീപടർന്ന് ഏതാനും സമയത്തിനുള്ളിൽ നിന്നും മൾട്ടിപ്ലക്സിൽനിന്നും മാളിൽനിന്നും ജീവനക്കാരടക്കം എല്ലാവരെയും പൂർണമായും ഒഴിപ്പിച്ചു. മറ്റൊരു നിലയിൽ കൂടി തീപിടിത്തമുണ്ടായെങ്കിലും നാലാം നിലയിലാണ് കാര്യമായ നാശനഷ്ടമുണ്ടായത്. ഇവിടെ ഏറെക്കുറെ പൂർണമായും കത്തിനശിച്ച നിലയിലാണ്. സംഭവം നടക്കുേമ്പാൾ തിയേറ്ററിൽ സിനിമ പ്രദർശനം നടക്കുന്നുണ്ടായിരുന്നു. പ്രദർശനം നിർത്തിവെച്ച് തിയേറ്ററിൽ ഉണ്ടായിരുന്നവരെയെല്ലാം ഉടൻ ഒഴിപ്പിച്ചു. ഒന്നര മണിക്കൂറോളം സമയം കൊണ്ടാണ് ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തമുണ്ടായ ഉടൻ ഫയർ അലാറം പ്രവർത്തിപ്പിച്ച് ആളുകളെ പുറത്തിറക്കാൻ കഴിഞ്ഞതിനാൽ എല്ലാവരും സുരക്ഷിതരാണ്. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.