കാസർകോട്: ജനനേന്ദ്രിയത്തിൽ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റുമായി ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് കുടുങ്ങിത്.
രണ്ടുദിവസത്തോളം സ്വയം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെയാണ് ഇയാൾ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തുന്നത്. എന്നാൽ, ആശുപത്രിയിൽ വെച്ച് നട്ട് നീക്കാനുള്ള ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിക്കുന്നത്. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് മുറിച്ച് നീക്കിയത്.
കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ജനനേന്ദ്രിയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്.
മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.