എം.ഡി.എം.എയുമായി അസിസ്റ്റന്‍റ് ഡയറക്ടറെ പിടികൂടി ഷാഡോ പൊലീസ്

എം.ഡി.എം.എയുമായി അസിസ്റ്റന്‍റ് ഡയറക്ടറെ പിടികൂടി ഷാഡോ പൊലീസ്

തിരുവനന്തപുരം: 2.08 ഗ്രാം എം.ഡി.എം.എയുമായി അസിസ്റ്റന്‍റ് ഡയറക്ടർ പൊലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിലെ ജസീമിനെയാണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. എം.ഡി.എം.എയുമായി ജസീം കാസർകോട് നിന്ന് കൈമനത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെയെത്തിയത്. തുടർന്ന് പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - MDMA Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.