കോട്ടക്കലിൽ വീടിന് നേരെ വെടിവെപ്പ്; ജനൽചില്ല് തകർന്നു

കോട്ടക്കലിൽ വീടിന് നേരെ വെടിവെപ്പ്; ജനൽചില്ല് തകർന്നു

കോട്ടക്കൽ: കോട്ടക്കലിലെ അരിച്ചോൾ കുന്നത്ത് ഇബ്രാഹിമിന്റെ വീടിന് നേരെ വെടിവെപ്പ്. വീടിന്റെ മുൻവശത്തെ ജനൽചില്ലകൾ തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. രണ്ടു തവണയാണ് വെടിവെച്ചത്. ശബ്ദം കേട്ടെങ്കിലും എന്താണെന്ന് മനസ്സിലായിരുന്നില്ല. തുടർപരിശോധനയിലാണ് ജനൽ തകർന്നത് കണ്ടെത്തിയത്.

സംഭവസമയത്ത് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ അശ്വിത് എസ്. കാരന്മയിലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    
News Summary - Firing at house in Kottakal; The window was broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.