മലപ്പുറം: ജില്ലയിൽ പൊടിപാറും മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂർ. സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ കെ.ടി ജലീലിനെ നേരിടാൻ ഓൺലൈൻ ചാരിറ്റിയിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിലിനെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും കൈയ്യടി നേടിയും ഇരുവരും പ്രചാരണം കൊഴുപ്പിക്കുകയാണ്.
തനിക്കെതിരെ മത്സരിക്കുന്നത് സങ്കരയിനം സ്ഥാനാർഥിയാണെന്ന ജലീലിന്‍റെ പ്രസ്താവനക്ക് അതേ നാണയത്തിൽ ഫിറോസ് മറുപടി കൊടുത്തത് ഇങ്ങനെ: ''ഞാൻ സങ്കരയിനമാണെങ്കിൽ ഇദ്ദേഹം ഇതേത് ഇനമാണ്. ഫിറോസ് കുന്നംപറമ്പിൽ ഒരു കോൺഗ്രസുകാരനായിരുന്നു. ഇപ്പോൾ ലീഗിലേക്ക് വന്നു. ഇപ്പോൾ യു.ഡി.എഫ് സീറ്റിൽ കൈപ്പത്തി അടയാളത്തിൽ ഞാൻ മത്സരിക്കുന്നു. പക്ഷേ അദ്ദേഹം ലീഗുകാരനായിരുന്നു. ഇപ്പോൾ സി.പി.എം ആണെന്ന് പറയുന്നുണ്ട്. അവരോട് േചാദിച്ചാൽ പറയും ഞങ്ങളുടെ ആളല്ല. ചിഹ്നം ചോദിച്ചാൽ ആക്രിക്കടയിലെ കപ്പും സോസറുമാണ്. ഇദ്ദേഹമാണ് ഫിറോസ് ഒരു സങ്കരയിനമാണെന്ന് പറയുന്നത്''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.