ഫിറോസ്​ കുന്നംപറമ്പിലിന്‍റെ കൈവശം 5500 രൂപ; ആസ്​തി 52.58 ലക്ഷം

മലപ്പുറം: തവനൂർ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്​ഥാനാർഥി ഫിറോസ്​ കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത്​ 5500 രൂപ. സ്​ഥാവര - ജംഗമ ആസ്​തിയായുള്ളത്​ 52,58,834 രൂപയാണ്​. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്​. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടിലായി 67,412 രൂപയാണുള്ളത്​​.

കൈവശമുള്ള ഇന്നോവ കാറിന്​ 20 ലക്ഷം രൂപ വിലയുണ്ട്​. ഇതടക്കം ജംഗമ ആസ്​തിയായിട്ടുള്ളത്​ 20,28,834 രൂപയാണ്​​.

2,95,000 രൂപ ക​േമ്പാള വിലവരുന്ന ഭൂമിയുണ്ട്​. 2053 സ്​ക്വയർ ഫീറ്റ്​ വരുന്ന വീടിന്‍റെ ക​േമ്പാള വില 31.5 ലക്ഷം രൂപയാണ്​​. ഇത്​ കൂടാതെ 80,000 രൂപയുടെ വസ്​തുവും കൈവശമുണ്ട്​്​. സ്​ഥാവര ആസ്​തിയായി മൊത്തം​ 32,30,000 രൂപ വരും.

വാഹന വായ്​പയായി 9,22,671 രൂപ അടക്കാനുണ്ട്​. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ്​ ലക്ഷം രൂപയുമുണ്ട്​.

പത്താം ക്ലാസ്​ തോൽവിയാണ്​ വിദ്യാഭ്യാസ യോഗ്യത. ആലത്തൂർ പൊലീസ്​ സ്​റ്റേഷൻ, ചേരാനല്ലൂർ പൊലീസ്​ സ്​റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രമിനൽ​ കേസുമുണ്ട്​.

വെള്ളിയാഴ്ച്ച ഉച്ചക്ക്​ രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ്​ കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ‌ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Firoz Kunnamparambil holds Rs 5,500; Assets 52.58 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.