കോഴിക്കോട്: ‘മാധ്യമം’ ദിനപത്രത്തിെൻറ 30ാം വാർഷികാഘോഷത്തിെൻറ ഭാഗമായി ‘മാധ്യമ’വും മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും പ്രവാസി വ്യവസായ സംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും ചേർന്നൊരുക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിലെ ആദ്യ വീട് തൃശൂർ ജില്ലയിലെ വാടാനപ്പള്ളി തളിക്കുളം സ്വദേശി രഖിൽ ഘോഷിന്. സ്കൂൾതലം മുതൽ സംസ്ഥാന -ദേശീയ കായിക മേളകളിൽ കേരളത്തിനായി സ്വർണമടക്കം നിരവധി മെഡലുകൾ നേടിയ രഖിൽ ഘോഷ് വീടിനായി നടത്തിയ നെേട്ടാട്ടത്തെക്കുറിച്ച് ഇന്നലെ ‘വാരാദ്യ മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
മെഡലുകൾ വാരിക്കൂട്ടുേമ്പാഴും രഖിലും അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന അഞ്ചംഗ കുടുംബം തളിക്കുളം കൈതക്കൽ അങ്ങാടിയിലെ പീടികമുകളിലെ ഒറ്റമുറിയിൽ 12 വർഷമായി വാടകക്ക് താമസിക്കുകയായിരുന്നു.
ടൂവീലർ വർക്ക്ഷോപ് ജീവനക്കാരനായ അച്ഛൻ േഘാഷിെൻറ തുച്ഛമായ വരുമാനമാണ് കുടുംബത്തിെൻറ ഏക ആശ്രയം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബി.എ രണ്ടാം വർഷ വിദ്യാർഥിയായ രഖിൽ വാരിക്കൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻപോലും കഴിയാത്ത സങ്കടത്തിലായിരുന്നു. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനംചെയ്ത് 51 സ്നേഹ സൗധങ്ങളാണ് കേരളത്തിൽ ഉയരുന്നത്.
മനുഷ്യസ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും കൂട്ടായ്മയായി വിഭാവനചെയ്ത ഇൗ ഹരിതഭവനങ്ങൾ രൂപകൽപന ചെയ്തത് ‘ഹാബിറ്റാറ്റാ’ണ്. വിവിധ തുറകളിൽ സമൂഹത്തിന് സംഭാവനകൾ നൽകിയ അർഹരായവർക്കായാണ് അക്ഷരവീടുകൾ ഉയരുന്നത്. ഇതിലെ ആദ്യ വീടാണ് രഖിൽ ഘോഷിെൻറത്.
ഏപ്രിൽ 15 ശനിയാഴ്ച വൈകീട്ട് തളിക്കുളത്ത് മാധ്യമത്തിെൻറയും അമ്മയുടെയും യു.എ.ഇ എക്സ്ചേഞ്ചിെൻറയും ഭാരവാഹികളുടെയും ഗ്രാമ പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ രഖിൽ ഘോഷിെൻറ വീടിന് തറക്കല്ലിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.